സംസ്ഥാനത്ത് സിനിമ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തിയേറ്ററുകൾക്ക് പുതിയ മാർഗ നിർദേശങ്ങൾ നൽകി ആരോഗ്യ വകുപ്പ് രംഗത്തെത്തി. ഇതനുസരിച്ച് തിയേറ്റർ പ്രവർത്തന സമയം രാവിലെ ഒൻപത് മുതൽ വൈകിട്ട് ഒൻപത് വരെ മാത്രമായിരിക്കും. തിയേറ്ററിലെ എല്ലാ ജീവനക്കാരും കോവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
കുട്ടികളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ മാതാപിതാക്കൾ ഇത് അറിയണം
തിയേറ്ററുകളിൽ ഒന്നിടവിട്ട സീറ്റുകളിലേ പ്രവേശനം അനുവദിക്കാവൂ എന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. തിയേറ്ററുകളിൽ എത്തുന്നവരിൽ കോവിഡ് ലക്ഷണമുള്ളവരെ തിയേറ്ററിനകത്ത് പ്രവേശിപ്പിക്കരുത്. മൾട്ടിപ്ലക്സുകളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളിൽ ആയിരിക്കും പ്രദർശനം നടത്തുക. ഈ മാർഗ നിർദേശമാണ് എല്ലാം പാലിച്ച് ഇന്ന് മുതൽ സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കും.
യതീഷ് ചന്ദ്ര ഇനി കണ്ണൂരിലില്ല; കണ്ണൂർ പോലീസിന്റെ തലപ്പത്തു നിന്നും സ്ഥാനമൊഴിഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക