മുടികൊഴിച്ചിൽ പലരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. ജീവിത ശൈലി, ആഹാരം, കാലാവസ്ഥ ഒക്കെ കാരണമാണ്. അനാരോഗ്യകരമായ ജീവിതശൈലിക്ക് നിരവധി ഉദാഹരണങ്ങൾ പറയാമെങ്കിലും അതിൽ ഏറ്റവും പൊതുവായതും പ്രധാനപ്പെട്ടതും ശരിയായ ഉറക്കമില്ലാത്തതാണ്. ദിവസവും 6 മുതൽ 8 മണിക്കൂർ വരെ ഉറക്കം ആവശ്യമാണെങ്കിലും അത് ലഭിക്കാത്തവരും, കൃത്യമായ സമയത്ത് ഉറങ്ങാത്തവരും നിരവധിയാണ്.
ഇതൊരു പരിധി വിടുമ്പോളാണ് മുടി കൊഴിച്ചിൽ ആരംഭിക്കുക. പോഷകങ്ങളുടെ ആഗിരണവും ഊർജം സംഭരണവും കോശങ്ങളുടെ വളര്‍ച്ചയും നടക്കുന്ന സമയമാണ് ഉറക്കം. പണിയെടുത്ത് തളർന്ന ശരീരം വിശ്രമിക്കുന്ന വേള. ഇതിനു സാധിക്കാതെ വരുമ്പോൾ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. കൂട്ടത്തിലൊന്നാണ് മുടിക്കൊഴിച്ചിൽ.
മുടി കൊഴിയുക, തിളക്കം നഷ്ടപ്പെടുക, വളർച്ച കുറയുക, കരുത്തില്ലാതെ വീണു കിടക്കുക എന്നിവയാണ് ഉറക്കക്കുറവിലൂടെ സംഭവിക്കുന്നത്. എന്നാൽ നന്നായി ഉറങ്ങി ആഹാരം ഉൾപ്പടെയുള്ള ജീവിതശൈലിയിലും ശ്രദ്ധിച്ചാൽ മുടി കൊഴിച്ചിൽ ഒരു പരിധി വരെ തടയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക