കണ്ണൂർ :കൊവിഡ് 19 സാഹചര്യത്തില്‍ സ്കൂളിലെ പതിവ് അധ്യയന രീതികളില്‍ നിന്നും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറേണ്ടി വന്ന വിദ്യാര്‍ഥികളിലെ പരീക്ഷാ ആശങ്കകള്‍ ദൂരീകരിക്കാനും മാനസിക സംഘര്‍ഷം കുറച്ച് വിജയ ശതമാനം വര്‍ധിപ്പിക്കാനുമായി എസ് എസ് എല്‍ സി പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ ആശങ്ക വേണ്ട, അരികിലുണ്ട് പദ്ധതി.ഇതിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് വിദ്യാലയങ്ങളില്‍ പ്രാദേശിക പിന്തുണാ സമിതികള്‍ രൂപീകരിക്കും. ഇരുപരീക്ഷകള്‍ക്കും മുന്നോടിയായി ജനുവരി 15 നകം പ്രാദേശിക സമിതികള്‍ രൂപീകരിക്കരിക്കാന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ PLAN BY ZILLA PANCHAYATHപഞ്ചായത്തംഗങ്ങളുടെയും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും യോഗം തീരുമാനിച്ചു.
കൊവിഡ് കാലത്ത് സ്കൂളുകളില്‍ പോകാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം സാധ്യമാക്കിയെങ്കിലും മാര്‍ച്ചില്‍ ആരംഭിക്കുന്ന പൊതു പരീക്ഷയെ ഏറെ ആശങ്കയോടെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും നോക്കിക്കാണുന്നത്. വിദ്യാര്‍ഥികളുടെ ആശങ്കകള്‍ ദുരീകരിച്ച് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനും പ്രാദേശിക കമ്മിറ്റികള്‍ മുന്‍കൈ എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.
ഹയര്‍സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ പ്രിന്‍സിപ്പല്‍ കണ്‍വീനറും ജില്ലാ പഞ്ചായത്തംഗം ചെയര്‍മാനുമായാണ് സമിതി രൂപീകരിക്കുക.എസ് എസ് എല്‍ സി വിഭാഗത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് കണ്‍വീനറും പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനുമാവും. ആദ്യഘട്ടത്തില്‍ വാര്‍ഡ് മെമ്പര്‍മാരുടെ സഹായത്തോടെ ഓരോ വാര്‍ഡിലെയും വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ അധ്യാപകരെയും രക്ഷിതാക്കളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സ്കൂളുകളില്‍ യോഗം ചേരാനുമാണ് തീരുമാനം. സ്കൂള്‍ കൗണ്‍സലര്‍മാരുടെ സേവനം ഉറപ്പുവരുത്താനും തീരുമാനമായി. ഇതിന്റെ ഭാഗമായി മാര്‍ച്ച് ഒന്ന് മുതല്‍ ജില്ലയില്‍ ഫോണ്‍ ഇന്‍ പ്രോഗ്രാം സംഘടിപ്പിക്കുമെന്നും പി പി ദിവ്യ പറഞ്ഞു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ വിജയന് മാസ്റ്റര്‍, ഡി ഡി ഇ സി മനോജ് കുമാര്‍, ഹയര്‍ സെക്കണ്ടറി ആര് ഡി ഡി വി എന്‍ ശിവന്, ഡയറ്റ് പ്രിന്‍സിപ്പല്‍ പത്മനാഭന് മാസ്റ്റര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്, എസ് എസ് കെ പ്രോഗ്രാം ഓഫീസര്‍ കെ അശോകന്, ലൈഫ് മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ അനില്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക