ഡൽഹിയുടെ നാല് അതിർത്തികളിൽ ഇന്ന് കർഷകർ ട്രാക്ടർ റാലി നടത്തും. റിപ്പബ്ലിക് ദിനത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന വൻ റാലിക്ക് മുന്നോടിയായുള്ള റിഹേഴ്സലാണ് ഇന്നത്തെ ട്രാക്ടർ റാലി എന്നാണ് കർഷക സംഘടകൾ അറിയിക്കുന്നത്. ഡൽഹിയുടെ കിഴക്കും പടിഞ്ഞാറും അതിർത്തി മേഖലകളിലാണ് കർഷകർ ഇന്ന് ട്രാക്ടർ റാലി സംഘടിപ്പിക്കുക. കിഴക്കൻ മേഖലയിൽ ഗാസിപൂരിൽ നിന്ന് പൽവാലിലേക്കും, പൽവാലിൽ നിന്ന് ഗാസിപൂരിലേക്കുമാണ് ഒരേസമയം റാലികൾ. മാത്രമല്ല, പടിഞ്ഞാറൻ മേഖലയിൽ സിംഗുവിൽ നിന്ന് തിക്രിയിലേക്കും, തിക്രിയിൽ നിന്ന് സിംഗുവിലേക്കും ഒരേസമയം ട്രാക്ടർ റാലി പുറപ്പെടും.
നേരത്തെയും കർഷകരും സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ടിരുന്നു. തുടർന്ന് അടുത്ത ചർച്ച നാളെ നടത്താൻ തീരുമാനിച്ചിരിക്കെയാണ്
ഇന്ന് ട്രാക്ടർ റാലി നടത്തി കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകാനൊരുങ്ങുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, കേരളം, ഉത്തരാഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ കർഷകരാണ് റാലിയിൽ പങ്കെടുക്കുന്നത്.
‘കടക്കല്‍ ചന്ദ്രന് മുഖ്യമന്ത്രിയായി ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും’ ; മമ്മുട്ടി ചിത്രം ‘വൺ’ ഉടനെത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക