കടക്കൽ ചന്ദ്രനായി മമ്മുട്ടി വൈകാതെ തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തും. സന്തോഷ് വിശ്വനാഥന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘വൺ’ ന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ‘കടക്കല്‍ ചന്ദ്രന് മുഖ്യമന്ത്രിയായി ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും’ എന്നെഴുതിയ പുതിയ പോസ്റ്ററാണ് ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചത് മുതൽ വലിയ ആവേശത്തിലായിരുന്നു ആരാധകർ.
മമ്മൂട്ടി തന്നെയാണ് പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ജോജു ജോര്‍ജ്, സിദ്ദിഖ്, സുദേവ് നായര്‍, മുരളി ഗോപി തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ രചന ബോബി സഞ്ജയുടേതാണ്. കോവിഡിന് മുമ്പ് തന്നെ ചിത്രത്തിന്റെ ചിത്രീകരണം പകുതിയിലേറെ പൂര്‍ത്തിയായതായിരുന്നു. കോവിഡ് പ്രതിസന്ധി കാരണമാണ് ചിത്രത്തിന്റെ റിലീസ് വൈകിയത്.
https://www.facebook.com/Mammootty/photos/a.10152286205072774/10159076585872774/
സേതുരാമയ്യര്‍ക്ക് ഒപ്പം വിക്രം വീണ്ടും എത്തുന്നു? ‘സി.ബി.ഐ 5’ല്‍ ജഗതി ശ്രീകുമാറും
പ്രതികരിക്കാൻ ഇവിടെ എഴുതുക