കൊച്ചി : ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നിയമസഭ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു.
സ്പീക്കറുടെ അസിസ്റ്റന്റെ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ വീട്ടിലേക്കാണ് നോട്ടീസ് അയച്ചത്. ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് കസ്റ്റംസ് നോട്ടീസ് അയക്കുന്നത്.
അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിലെ നിര്‍ദേശം. നേരത്തെ ഓഫീസിലേക്കാണ് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നത്. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി.
അറസ്റ്റ് ചെയ്യുകയാണെങ്കില്‍ മാത്രം അനുമതി മതിയെന്നാണ് കസ്റ്റംസ് അറിയിച്ചത്. കസ്റ്റംസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ക്ക് കസ്റ്റംസ് കമ്മീഷണര്‍ മറുപടി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക