അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അധികാര കൈമാറ്റം പൂർണമാകുന്നതുവരെ വിലക്ക് തുടരുമെന്ന് ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് തന്നെയാണ് അറിയിച്ചത്.
കോവിഡ് വ്യാപനത്തിൽ കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്
സമൂഹ മാധ്യമങ്ങൾ വഴിയുള്ള ട്രംപിന്റെ പ്രതികരണങ്ങൾ അക്രമങ്ങൾക്ക് ഇടയാക്കുന്നുവെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തിന്റെ അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇക്കാരണത്താൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പോസ്റ്റുകൾ നീക്കം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക