കോവിഡ് കേസുകളിൽ കേരളമുപ്പെടെ നാല് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. കോവിഡ് കേസുകൾ വർധിക്കുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ നാല് സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്.
മാസ്ക് ധരിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും നാല് സംസ്ഥാനങ്ങളും ജനങ്ങളോട് നിർദേശിക്കണമെന്നും കത്തിൽ പറയുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസും രാജ്യത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പരിശോധന ശക്തമാക്കണമെന്നും പരിശോധനകളുടെ എണ്ണം ഒരു കാരണവശാലും കുറയ്ക്കരുതെന്നും കത്തിൽ നിർദേശിക്കുന്നു.
‘പാര്‍ലമെന്റില്‍ എത്തണം, ദുഷ്ട ശക്തികള്‍ക്കെതിരെ പോരാടണം’ – റോബര്‍ട്ട് വാദ്ര
പ്രതികരിക്കാൻ ഇവിടെ എഴുതുക