പുതിയ ആശയങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് സുഹാസിനി. കഴിഞ്ഞ വർഷം സ്ത്രീത്വത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിനായി രവിവർമ്മ ചിത്രങ്ങളിലെ സുന്ദരികളായി തൊണ്ണൂറുകളിലെ നായികമാരെ അണിനിരത്തിയത് ശ്രദ്ധനേടിയിരുന്നു. ചാരിറ്റി കലണ്ടറിന് വേണ്ടിയായിരുന്നു അങ്ങനെയൊരു ഫോട്ടോഷൂട്ട്. ഈ വർഷമിതാ, മാർഗഴി മാസത്തിന്റെ ചൈതന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മ്യൂസിക്കൽ വീഡിയോ ഒരുക്കിയിരിക്കുകയാണ് സുഹാസിനി.
സിനിമാ മേഖലയിൽ നിന്ന് ഒൻപത് നടിമാരാണ് ഈ മ്യൂസിക്കൽ വീഡിയോയിൽ അണിനിരക്കുന്നത്. വിവിധ കർണാടക സംഗീതജ്ഞർ അവതരിപ്പിച്ച ആണ്ടാളിന്റെ ‘തിരുപ്പാവൈ’ ആലപിക്കുകയാണ് താരങ്ങൾ. സുഹാസിനിക്ക് ഒപ്പം, രേവതി, അനു ഹസൻ, ജയശ്രീ, കനിഹ, നിത്യ മേനോൻ, രമ്യ നമ്പീശൻ, ഉമാ അയ്യർ, ശോഭന എന്നിവരാണ് അണിനിരക്കുന്നത്. നിത്യ മേനോൻ, കനിഹ, രമ്യ നമ്പീശൻ മുതലായ ഗായികമാരായ നായികമാർ ആലപിക്കുമ്പോൾ ശോഭന നൃത്തം ചെയ്യുകയാണ് വീഡിയോയിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക