നിലവിൽ പി ജെ ജോസഫ് നയിക്കുന്ന ഗാന്ധി സ്റ്റഡി സെന്റർ വൈസ് ചെയർമാനാണ് അപു ജോൺ ജോസഫ്. പി ജെ ജോസഫ് മകനെ സജീവരാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നെന്ന സൂചനകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും മത്സരിക്കുമോയെന്ന് വ്യക്തത ഉണ്ടായിരുന്നില്ല.
എന്നാല്‍, അപു ജോസഫ് തിരുവമ്പാടിയില്‍ മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് പി ജെ ജോസഫിനോട് അടുത്ത കേന്ദ്രങ്ങള്‍. അപു തിരുവമ്പാടിയില്‍ മത്സരിക്കണമെന്നാണ് പ്രവര്‍ത്തകരുടെ വികാരമെന്നും പി ജെ ജോസഫിനോട് മലബാറിലെ ജില്ലാ കമ്മിറ്റികള്‍ ഇക്കാര്യം ഒറ്റക്കെട്ടായി ആവശ്യപ്പെടുമെന്നും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ അധ്യക്ഷന്‍ പി എം ജോര്‍ജ് പറഞ്ഞു. അപു മത്സരിക്കാനിറങ്ങിയാല്‍ പാര്‍ട്ടിക്ക് അത് പുത്തന്‍ ഉണര്‍വാകുമെന്നും തിരുവമ്പാടി ഇത്തവണ എൽ ഡി എഫില്‍ നിന്ന് തിരിച്ചു പിടിക്കാനാകുമെന്നും പി എം ജോര്‍ജ് പറഞ്ഞു.
മലയോരമേഖലയായ തിരുവമ്പാടി ക്രൈസ്തവ സഭയുടെ പിന്തുണയോടെ പിടിക്കാമെന്നാണ് ജോസഫിന്റെ കണക്കുകൂട്ടല്‍. മുസ്ലിം ലീഗ് മത്സരിക്കുന്ന തിരുവമ്പാടി, പേരാമ്പ്രയുമായി വെച്ചു മാറാന്‍ ജോസഫ് വിഭാഗം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. മലബാറില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന ആലത്തൂരും തളിപ്പറമ്പും കോണ്‍ഗ്രസിനും വിട്ടു കൊടുക്കും. പേരാമ്പ്ര മണ്ഡലത്തില്‍ കാലങ്ങളായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ടെങ്കിലും ഒരു തവണ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. എന്നാല്‍, കുടിയേറ്റ കര്‍ഷകര്‍ക്ക് ശക്തമായ സ്വാധീനമുള്ള തിരുവമ്പാടി മണ്ഡലം അപുവിലൂടെ തിരിച്ചു പിടിക്കാനാവുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ അധ്യക്ഷന്‍ പി എം ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക