ഖത്തറിനും സൗദി അറേബ്യയ്ക്കുമിടയിൽ വിമാന സര്‍വീസുകള്‍ ഇന്ന് മുതൽ പുനരാരംഭിക്കും. റിയാദ് സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് ഇന്ന് മുതൽ പുനരാരംഭിക്കുക. അതേസമയം ദോഹയിലേക്കുള്ള സര്‍വീസുകള്‍ സൗദി എയര്‍ലൈന്‍സും ആരംഭിക്കും. ദമ്മാം സര്‍വീസുകള്‍ ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കും.
തിയേറ്റർ പ്രതിസന്ധി; സിനിമാ നിർമാതാക്കളുടെ യോഗം വിളിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
ജിദ്ദ സര്‍വീസുകള്‍ വ്യാഴാഴ്ച മുതലാണ് ആരംഭിക്കുക. ആദ്യഘട്ടത്തില്‍ റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നുമായി ആഴ്ചയില്‍ ഏഴ് സര്‍വീസുകളായിരിക്കും ഉണ്ടാകുകയെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു.
കർഷക സമരത്തിന് പിന്തുണ, കർഷകർ വ്യാപകമായി ജിയോ സിമ്മുകൾ ഉപേക്ഷിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക