കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാകുകയാണ്. മാസങ്ങളായി തുടർന്ന് പോരുന്ന കർഷക സമരം കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കുകയാണ്. നിരവധി വ്യക്തികളും സംഘടനകളുമാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയത്. പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് മൈസൂരിൽ കർഷകർ വ്യാപകമായി ജിയോ സിമ്മുകൾ ഉപേക്ഷിച്ചു. കർണാടകത്തിലെ കരിമ്പ് ഉടമകളുടെ അസോസിയേഷനാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ബിഗ് ബോസ് സീസണ് 3-യില്‍ ബോബി ചെമ്മണ്ണൂര്‍ മത്സരാര്‍ത്ഥിയാകുന്നു? ബോബി ചെമ്മണ്ണൂറിന്റെ പ്രതികരണം
ബിഎസ്എൻഎൽ അടക്കമുള്ള മറ്റ് സേവനദാതാക്കളുടെ ഓഫീസിലേക്ക് പ്രകടനമായി എത്തി കർഷകർ ജിയോ സിം പോർട്ടു ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല, ഡിഡി ഉർസ് റോഡിലെ ജിയോ സ്റ്റോറിലേക്ക് കർഷകർ സംഘടിച്ച് എത്തിയതോടെ ഷട്ടർ അടച്ച് പ്രവർത്തനം താൽക്കാലികമായി നിർത്തി വയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക