കണ്ണൂർ :ദേശീയ യുവജന ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് നടത്തുന്ന ജില്ലാതല പ്രസംഗ മത്സരം ചൊവ്വാഴ്ച (ജനുവരി 12) രാവിലെ 10 മണി മുതല്‍ ജില്ലാ സ്പോട്സ് കൗണ്‍സില്‍ ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മത്സരം ഉദ്ഘാടനം ചെയ്യും. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി എന്നതാണ് വിഷയം. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000, 2000 എന്നിങ്ങനെ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക