മോഹന്‍ലാല്‍ ചിത്രം ‘ബാലേട്ടനി’ല്‍ ബാലതാരമായി രംഗത്തെത്തിയ താരങ്ങളാണ് കീര്‍ത്തന അനിലും ഗോപിക അനിലും. സഹോദരിമാരായ ഇരുവരും ബാലേട്ടന് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മക്കളായാണ് വേഷമിട്ടത്. മിനിസ്ക്രീനിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ്.
മോഹന്‍ലാലിന്റെ മക്കളല്ലേ എന്നാണ് ഇപ്പോഴും പലരും തങ്ങളോട് ചോദിക്കുന്നത് എന്നാണ് കീര്‍ത്തനയും ഗോപികയും പറയുന്നത്. 2004ല്‍ ആണ് ബാലേട്ടന് റിലീസ് ചെയ്തത്. ബാലേട്ടനിലെ ലാലേട്ടന്റെ മക്കളല്ലേ എന്നാണ് എല്ലാവരും ഇപ്പോഴും ചോദിക്കുന്നത്.
ബാലേട്ടനില്‍ അഭിനയിക്കുമ്പോള്‍ വീട്ടില്‍ കുതിരയുണ്ടെന്നും, നന്നായി അഭിനയിച്ചാല്‍ ഒരു കുതിരയെ തരാമെന്നും ലാലേട്ടന് പറഞ്ഞിരുന്നതായി ഇവര്‍ പറയുന്നു. ശിവം സിനിമയില്‍ ബിജു മേനോന്റെ മകളായാണ് ഗോപിക അഭിനയരംഗത്തേക്ക് എത്തിയത്. ചിത്രത്തില്‍ കീര്‍ത്തന ആയിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ബിജു മേനോന് പൊലീസ് ജീപ്പില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ അച്ഛായെന്ന് വിളിച്ച് അരികിലേക്ക് ചെല്ലണം.
എന്നാല്‍ ഇതെന്റെ അച്ഛനല്ല താന്‍ വിളിക്കില്ലെന്ന് പറഞ്ഞ് കീര്‍ത്തന കരഞ്ഞു. അങ്ങനെയാണ് ആ വേഷം ഗോപികയ്ക്ക് ലഭിച്ചത്. സീത കല്യാണം, സദാനന്ദന്റെ സമയം എന്നീ ചിത്രങ്ങളിലും കീര്‍ത്തന ബാലതാരമായി വേഷമിട്ടിട്ടുണ്ട്. കബനി എന്ന സീരിയലിലാണ് ഗോപികയും കീര്‍ത്തനയും ഒന്നിച്ച് അഭിനയിച്ചത്. നിലവില്‍ സാന്ത്വനം എന്ന സീരിയലില്‍ അഭിനയിക്കുകയാണ് ഗോപിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക