സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച് ഇന്ന് ചർച്ച നടക്കും. തിയേറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി സിനിമാ സംഘടനകളുമായി ചർച്ച നടത്തും. നേരത്തെ കോവിഡ് പശ്ചാത്തലം മുൻനിർത്തി നിയന്ത്രണങ്ങളോടെ തിയേറ്ററുകൾ തുറക്കുന്നതിനുള്ള അനുമതി സംസ്ഥാനം നൽകിയിരുന്നു. എന്നാൽ തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് സിനിമാ സംഘടനയായ ഫിയോക് അറിയിച്ചു.
ബിഗ് ബോസ് സീസണ് മൂന്നില്‍ ? മറുപടിയുമായി റിമി ടോമി
വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തിയേറ്റര്‍ തുറക്കേണ്ടതില്ലെന്നാണ് സംഘടനയുടെ നിലപാട്. ഈ അനിശ്ചിതത്വത്തിനിടയിലാണ് ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നത്.
തിയേറ്റർ ഉടമകൾ, നിർമാതാക്കൾ, വിതരണക്കാർ, ഫിലിം ചേമ്പർ സംഘടന പ്രതിനിധികൾ എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക