രാഷ്ട്രീയത്തിലേക്കില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് രജനികാന്ത്. തീരുമാനം പുനഃപരിശോധിക്കില്ലെന്നും ആരാധകര്‍ പ്രതിഷേധം അവസാനിപ്പിക്കണമെന്നും രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവേശനം താരം ഉപേക്ഷിച്ചതോടെ വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടില്‍ അരങ്ങേറുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു
വാര്‍ത്താ കുറിപ്പിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനികാന്തിന്റെ വിശദീകരണം. രാഷ്ട്രീയത്തില്‍ വരുന്നതിലുള്ള പ്രയാസത്തെ കുറിച്ച് നേരത്തേ വിശദീകരിച്ചതാണെന്നും തീരുമാനം അറിയിച്ചതുമാണെന്നും തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ഇത്തരം പ്രതിഷേധങ്ങള്‍ വേദനിപ്പിക്കുന്നതായും രജനികാന്ത് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക