ഇന്ത്യ ചൈന അതിർത്തിയിൽ നിന്ന് പതിനായിരത്തോളം സൈനികരെ പിൻവലിച്ച് ചൈന. കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നിന്നാണ് ചൈന സൈനികരെ പിൻവലിച്ചത്. നേരത്തെ ഏപ്രിൽ – മെയ് മാസം മുതൽ ചൈന ഈ സൈനികരെ അവിടെ നിലനിർത്തിയിരുന്നു. എന്നാൽ കടുത്ത തണുപ്പായതിനാൽ ഇത്രയും സൈനികരെ ഇവിടെ വിന്യസിക്കാൻ ബുദ്ധിമുട്ടാണ്. അതിനാലാണ് ഇവിടെ നിന്ന് സൈനികരെ പിന്‍വലിച്ചതെന്നും മാർച്ച് മാസത്തോടെ സൈനികരെ തിരികെ എത്തിക്കുമെന്നും അന്താരാഷ്ട്ര വൃത്തങ്ങള്‍ അറിയിക്കുന്നു.
വിജയ് സേതുപതി ചിത്രം ‘തുഗ്ലക്ക് ദര്‍ബാറി’ന്റെ ടീസർ പുറത്തിറങ്ങി
അതേസമയം, ചൈനയുടെ പരമ്പരാഗത പരിശീലനത്തിനായാണ് സൈനികരെ മാറ്റിയതെന്ന് സര്‍ക്കാര്‍ വക്താക്കള്‍ അറിയിക്കുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ-മെയ് മുതൽ ചൈനീസ് സൈന്യം കിഴക്കൻ ലഡാക്ക് സെക്ടറിൽ ഇന്ത്യൻ അതിർത്തിക്ക് എതിർവശത്തായി 50,000 സൈനികരെയാണ് വിന്യസിച്ചിരുന്നത്.
‘കോവിഡിനെ നിസാരമായി കാണരുത്, ഒറ്റ ദിവസംകൊണ്ട് അപകടകാരിയായേക്കാമെന്ന് നടി പ്രീതി സിന്റ
പ്രതികരിക്കാൻ ഇവിടെ എഴുതുക