ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധാകനുമായ കമലിനെതിരെ പ്രതിഷേധവുമായി യുഡിഎഫും ബിജെപിയും രംഗത്ത്. ചലച്ചിത്ര അക്കാദമിയിലെ കരാർ നിയമനക്കാരെ സ്ഥിരപ്പെടുത്താനുള്ള കമലിന്റെ നീക്കത്തിനെതിരെയാണ് യുഡിഎഫും ബിജെപിയും രംഗത്തെത്തിയത്. ‘ഷെയിം ഓൺ യൂ കമൽ’ എന്ന ഹാഷ്ടാഗിൽ ക്യാമ്പയിൻ സൈബറിടങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്.
ഒടുവിൽ ‘വാങ്ക്’ തിയേറ്ററുകളിലേക്ക്.. ! അനശ്വര രാജൻ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
കമൽ എന്ന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എല്ലാ മാനുഷികമൂല്യങ്ങളും കാറ്റിൽ പറത്തികൊണ്ട് ഒരു കൂട്ടം ഇടതുപക്ഷ അനുഭാവികൾക്ക് ചലച്ചിത്ര അക്കാദമിയിൽ സ്ഥിരനിയമനം നൽകിയിരിക്കുകയാണെന്നായിരുന്നു ശബരീനാഥന്റെ പ്രതികരണം.
രുചിയേറും ചിക്കൻ ടിക്ക മസാല ഈസി റെസിപ്പി
കമലിന്റെ മാതൃകയിൽ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിലെല്ലാം ‘ഇടതുപക്ഷ’ സ്വഭാവമുള്ളവരെ ഉൾക്കൊള്ളിക്കാൻ തീരുമാനിച്ചാൽ പിഎസ്സിയുടെ ജോലി എളുപ്പമാകുമെന്നായിരുന്നു പി.സി വിഷ്ണുനാഥിന്റെ പ്രതികരണം. അതേസമയം, കമലിനെ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക