Home LATEST NEWS ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ‘അനുഗ്രഹിച്ചും ഷെയ്ക്ക് ഹാന്‍ഡ്’ കൊടുത്തും ഒരു നായ- വീഡിയോ

ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ‘അനുഗ്രഹിച്ചും ഷെയ്ക്ക് ഹാന്‍ഡ്’ കൊടുത്തും ഒരു നായ- വീഡിയോ

മുംബൈ: ക്ഷേത്രത്തിലെത്തുന്ന ഭക്തരെ അനുഗ്രഹിച്ചും ഷെയ്ക്ക് ഹാന്‍ഡ് കൊടുത്തും സോഷ്യല്‍മീഡിയയില്‍ താരമാവുകയാണ് ഒരു നായ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് കഴിഞ്ഞു. മഹാരാഷ്ട്രയിലെ സിദ്ധിവിനായക് ക്ഷേത്രത്തില്‍ നിന്നാണ് കൗതുകമുണര്‍ത്തുന്ന വീഡിയോ.

 

 

ഇവിടെയെത്തി പുറത്തിറങ്ങുന്ന ഭക്തരെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുകയും ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കുകയുമാണ് ഈ നായ. ക്ഷേത്ര നടയ്ക്കല്‍ ഇരുന്നാണ് നായയുടെ അനുഗ്രഹം. ക്ഷേത്രത്തിന്റെ മുന്‍വശത്ത് ഒരു കല്ല് കൊണ്ടുള്ള ഇട ഭിത്തിയിലണ് നായ ഇരിക്കുന്നത്. ഇവിടെ വരുന്ന ഭക്തരുടെ കൈയ്യിലും തലയിലും കാല്‍ വച്ച് നായ അനുഗ്രഹിക്കും. ചില ഭക്തര്‍ക്ക് കൈ കൊടുക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

ക്ഷേത്രത്തിലെത്തുന്ന ആളുകളെ അഭിവാദ്യം ചെയ്യാന്‍ നായ എല്ലാ ദിവസവും ഇതേ സ്ഥലത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്. സംഭവം ഏതായാലും സോഷ്യല്‍മീഡിയയില്‍ വന്‍ പ്രചാരണം ലഭിച്ചു കഴിഞ്ഞു.

 

Also Read :  യുവത്വത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ ലഹരിമരുന്നിന് അടിമപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍