സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസിന്റെ പ്രതിഷേധം. കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത് രാജ്ഭവനുകളുടെ മുന്നിലാണ്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഡൽഹി ഗവർണർ അനിൽ ബൈജാലിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തി.
‘ധനമന്ത്രിയുടേത് വെറും ബഡായി ബഡ്ജറ്റ്’: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ബി.ജെ.പി സർക്കാർ തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ കോൺഗ്രസ് ഒന്നിനോടും അനുകമ്പ കാണിക്കില്ലെന്നും ഈ നിയമങ്ങൾ കർഷകരെ സഹായിക്കാനുള്ളതല്ല, പക്ഷേ അവരെ ഇല്ലാതാക്കാൻ സാധിക്കുമെന്നും രാഹുൽ പറഞ്ഞു. രാജ്യതലസ്ഥാനത്ത് പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ കർഷകർ 50 ദിവസത്തിലധികമായി പ്രക്ഷോഭം തുടരുകയാണ്. കർഷകരുടെ ആവശ്യം കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്നും വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക