സുഹൃത്തുക്കൾക്കോ മറ്റോ വാട്സ്ആപ്പിൽ അയക്കുന്ന സന്ദേശങ്ങൾ നിശ്ചിത സമയം കഴിഞ്ഞാൽ അപ്രത്യക്ഷമാക്കണോ..? ഡിസപ്പിയറിംഗ് എന്ന പുതിയ ഓപ്ഷനിലൂടെ ഇനി അതിനു സാധിക്കും. സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ് വീണ്ടും എത്തുകയാണ്. ‘ഡിസപ്പിയറിംഗ് മെസേജ്’ എന്ന ഓപ്ഷന് ഓണ്‍ ആക്കുന്നതിലൂടെ ഈ ഫീച്ചര്‍ പ്രവർത്തിപ്പിക്കാനാകും.
വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കും ഈ സൗകര്യം നൽകുന്നുണ്ട്. സന്ദേശമയച്ച് ഏഴ് ദിവസം കഴിഞ്ഞാൽ മെസേജുകള്‍ തനിയെ അപ്രത്യക്ഷമാകും. ആവശ്യമുള്ളവരുടെ ചാറ്റ് ബോക്സ് ഓപ്പൺ ചെയ്ത് അവരുടെ പേരെഴുതിയ ഭാഗത്ത് അമർത്തുക. അപ്പോൾ ലഭിക്കുന്ന ഓപ്ഷനുകളിൽ ഡിസപ്പിയറിംഗ് മെസ്സേജ് എന്ന ഓപ്ഷനും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക