തിരുവനന്തപുരം നെയ്യാറ്റിന്‍കര വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 71-കാരനും മകനും പിടിയില്‍. കുടയാല്‍ സ്വദേശികളായ ബാലരാജ് (71) ഇയാളുടെ മകന് രാജ് (45) എന്നിവരെയാണ് വെള്ളറട പൊലീസ് പിടികൂടിയത്.
രാജിന്റെ ഭാര്യാബന്ധുവിന്റെ പതിനൊന്നും ഏഴും വയസുള്ള പെണ്‍കുട്ടികളെ ഇവര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന രക്ഷിതാക്കളുടെ പരാതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കുട്ടികളുടെ അസ്വാഭാവികതയും, ശരീരത്തിലെ മുറിപ്പാടുകളും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ഡോക്ടറെ സമീപിക്കുകയും സംശയം തോന്നിയ ഡോക്ടര്‍ കുട്ടികളില്‍ നിന്നും വിവരങ്ങള്‍ മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ പരാതിയുമായി ചൈല്‍ഡ് ലൈനെ സമീപിക്കുകയുമായിരുന്നു. പിടിയിലായ പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക