സോണിയ ഗാന്ധി നേരിട്ടുവിളിച്ചെന്നും പ്രശ്നങ്ങൾ അവസാനിച്ചെന്നും മുൻmanthri കെ.വി തോമസ്. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു അദ്ദേഹം. സോണിയ ഗാന്ധി എന്ത് പറഞ്ഞാലും താൻ അനുസരിക്കുമെന്നും ദുഖങ്ങളും പരിഭവങ്ങളും ഉണ്ടായെന്നും സഹപ്രവർത്തകരിൽ ചിലർ അധിക്ഷേപിക്കുകയായിരുന്നുവെന്നും കെ.വി തോമസ് പറഞ്ഞു.
മാത്രമല്ല, കേന്ദ്ര നേതാക്കളെ കാണാനും നേതൃത്വവുമായി ചർച്ച നടത്താനും സോണിയാ ഗാന്ധി നിർദേശിച്ചു. എന്നാൽ തനിയ്ക്ക് പാർട്ടിയുമായി യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ തലസ്ഥാനത്ത് എത്തുന്ന ഹൈക്കമാന്‍ഡ് പ്രതിനിധിയും രാജസ്ഥാന് മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടുമായി കെ.വി.തോമസ് ചര്‍ച്ച നടത്തുമെന്നാണ് സൂചന.
‘ഓരോ തവണയും എപ്പോഴും നിന്നെ തന്നെ തിരഞ്ഞെടുക്കും’; പ്രിയതമന് വിവാഹ വാർഷികാശംസകൾ നേർന്ന് ഭാവന
പ്രതികരിക്കാൻ ഇവിടെ എഴുതുക