വിനോദത്തിലൂടെ കുട്ടികളില്‍ ആരോഗ്യപൂര്‍ണമായ ജീവിത ശൈലി വളര്‍ത്തിയെടുക്കൽ ലക്ഷ്യമിട്ട് പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി ആരംഭിക്കുന്നു. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്കി കായികരംഗത്ത് മികവിലേക്ക് ഉയര്‍ത്താന്‍ സ്കൂളുകള്‍ വഴി നടപ്പാക്കുന്ന പദ്ധതിയാണിത്. കുട്ടികളില്‍ കായികവും, മാനസികവുമായ വളര്‍ച്ചയ്ക്ക് പിന്തുണ നല്കി താല്പര്യമുള്ള കായിക വിനോദങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്നോട്ടുവച്ച് കായിക വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
തീർത്തും പ്രൊഫഷണലായ രീതിയില്‍ ഇന്‍ഡോറിലും ഔട്ട്ഡോറിലും കായികോപകരണങ്ങള്‍ സജ്ജീകരിച്ചാണ് പദ്ധതി. സിഡ്കോയുടെ സാങ്കേതിക സഹകരണത്തോടു കൂടി 25 സ്കൂളുകളിൽ പദ്ധതിക്ക് തുടക്കമിടും.
‘കെ കരുണാകരന് ശേഷമുള്ള മികച്ച പ്രതിപക്ഷ നേതാവ്’; ചെന്നിത്തലയ്ക്ക് പിന്തുണയുമായി പി സി ജോര്‍ജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക