പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വാക്സിന് നിര്‍മിക്കുന്ന പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് പേരാണ് മരിച്ചത്. തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു.
വൈദ്യുത ലൈനിലുണ്ടായ തകരാറാണ് തീപിടുത്തത്തിന് കാരണമായതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. കോവിഡ് വാക്സിനേഷന് രാജ്യത്ത് വേഗത്തില്‍ നടത്താന്‍ തിരുമാനിച്ചതിന് പിന്നാലെയാണ് തീപിടുത്തമുണ്ടായത്. ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് തന്റെ മനസെന്നും പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് വാക്സിന് : 880 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി പ്രതിരോധ കുത്തിവെപ്പ് നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക