ഹണിട്രാപ്പിനെ കരുതിയിരിക്കണമെന്ന് കേരള പോലീസ്. പൊതുജനങ്ങള്‍ക്ക് ഇതിനെതിരെ അവബോധം നല്കുന്ന കേരളാ പൊലീസിന്റെ വീഡിയോയാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ഒരു പെണ്‍കുട്ടി പരിചിതമല്ലാത്ത നമ്പറിൽ നിന്നും വിളിക്കുന്നു. ഫോണ്‍ എടുത്തയുടന്‍ ഇവര്‍ മുഖം വ്യക്തമായി കാണുന്നയിടത്ത് നില്ക്കാന് ആവശ്യപ്പെടും. തുടർന്ന് ഇങ്ങനെ നിന്നാലുടന്‍ ഇവരുടെ തന്നെ നഗ്നദൃശ്യങ്ങള്‍ അയച്ചുതരികയും കൂടാതെ ഇത് സ്ക്രീന്‍ഷോട്ടെടുത്ത് വിളിച്ചയാളോട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമാണ് ചെയുന്നത്. ദിവസേന ഇത്തരം ട്രാപ്പുകള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതിനെതിരെയാണ് കേരള പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ തയ്യാറാക്കിയത് തൃശൂര്‍ സൈബര്‍ സെല്ലാണ്.
വീഡിയോ കാണാം; https://fb.watch/3ag3N5T_Pg/
പ്രതികരിക്കാൻ ഇവിടെ എഴുതുക