വാളയാർ കേസില്‍ തുടരന്വേഷണത്തിനുള്ള ഉത്തരവ് നാളെയെന്ന് പോക്സോ കോടതി അറിയിച്ചു. കൂടാതെ പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ നീട്ടി.
ബുധനാഴ്ച ഇരുവരെയും കോടതി റിമാൻഡിലയച്ചത് പുനർവിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ്. നേരത്തെ തന്നെ മറ്റൊരു പ്രതി എം മധുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം സംബന്ധിച്ച് നൽകിയ അപേക്ഷയിലാണ് കോടതി തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക