ബീഹാര്‍ മുന്‍ മുഖ്യന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരാമെന്ന് റിപ്പോർട്ടുകൾ. ശ്വാസകോശത്തില്‍ അണുബാധയുണ്ടെന്നും നിലവിൽ ന്യൂമോണിയ സ്ഥിരീകരിച്ചിരിക്കുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മകൻ ആശുപത്രിയിൽ കൂടെയുണ്ട്.
എന്നാൽ, ഇപ്പോൾ ലാലുപ്രസാദിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മെച്ചപ്പെട്ടു വരികയാണെന്നും ആശുപത്രി ഇതിവൃത്തങ്ങൾ അറിയിച്ചു. 1990 ലെ കാലിത്തീറ്റ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് തടവിലാണ് ലാലുപ്രസാദ്. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക