സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഓട്ടോ ഡ്രൈവർമാർ മർദിക്കുന്നതിനിടെ മധ്യവയസ്കൻ മരിച്ചു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്. കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെത്തിയതായിരുന്നു യുവതി. പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി ഇയാളെ തല്ലുകയും തുടർന്ന് ഓട്ടോ ഡ്രൈവർമാർ ഇടപെടുകയുമായിരുന്നു. പുതിയ ബസ് സ്റ്റാൻഡ് പരിസരം വരെ ഇയാൾ ഓടി എന്നാണ് നാട്ടുകാർ പറയുന്നത്.
എന്നാൽ മർദനം തന്നെയാണോ മരണകാരണമെന്ന് പറയാനാകില്ലെന്ന് പൊലീസ് പറഞ്ഞു. കാസർകോട് ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ഉടൻ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക