ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെയാണ് രാജിനി ചാണ്ടി അഭിനയ രംഗത്ത് എത്തുന്നത്. ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ നടി വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ബിഗ്ബോസ് മലയാളം സീസണ് രണ്ടിലെ മത്സരാര്‍ത്ഥി കൂടി ആയതോടെ താരത്തിന് ആരാധകര്‍ വര്‍ദ്ധിച്ചു. ബിഗ്ബോസിലെ മലയാളം രണ്ടാം സീസണില്‍ ഏറ്റവും പ്രായം ഏറിയ മത്സരാര്‍ത്ഥിയും രജനി ചാണ്ടി ആയിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ മുന്നെയാണ് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് രാജനി ചാണ്ടി രംഗത്തെത്തിയത്. മോഡേണ്‍ ഗെറ്റപ്പിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. ഇതിന് പിന്നാലെ ഒരു വിഭാഗം സൈബര്‍ ആക്രമണവുമായി രാജനിക്ക് നേരെ തിരിഞ്ഞിരുന്നു. ഇപ്പോളിതാ ഒരു സ്വകാര്യ ചാനലില്‍ പങ്കെടുത്ത് വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ഭര്‍ത്താവും രാജിനിയും
ഭര്‍ത്താവിന്റെ വാക്കുകള്‍ ഇങ്ങനെ,വീട്ടുകാര്‍ സാധാരണ പോലെ ആലോചിച്ച് ഉറപ്പിച്ച് പെണ്ണ് കാണാന്‍ പോയതാണ്. ആദ്യ കാഴ്ചയില്‍ തന്നെ രാജിനിയെ എനിക്കിഷ്ടപ്പെട്ടു. പത്തൊന്‍പത് വയസ് തികഞ്ഞിട്ടില്ല എങ്കിലും രാജിനി അന്ന് ഭയങ്കര ബോള്‍ഡ് ആയിരുന്നു. ബിഎസ്സിയ്ക്ക് പഠിക്കുകയായിരുന്നു. മാര്‍ച്ചിലായിരുന്നു പെണ്ണ് കാണാന്‍ പോയത്. ജൂണ്‍ ഒന്നിന് ഞങ്ങളുടെ വിവാഹം നടന്നു. അതിനിടെ ഒന്ന് രണ്ട് എഴുത്തൊക്കെ എഴുതിയിട്ടുണ്ടെന്ന് അല്ലാതെ അതില്‍ കൂടുതല്‍ പരിചയങ്ങളൊന്നുമില്ല.
രാജിനിയുടെ വാക്കുകള്‍, ചാണ്ടിച്ചന്‍ തലമുടി നരച്ചതിന് ശേഷം ഞാന്‍ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയാണോ പ്രായ വ്യത്യാസമുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ വന്നിരുന്നു. കാര്യം ഞങ്ങള്‍ തമ്മില്‍ എട്ടോ ഒന്‍പതോ വയസ് വ്യത്യാസമേ ഉള്ളു.എന്തായാലും എന്റെ തലമുടി നരയ്ക്കുമ്ബോള് ഞാന്‍ ഡൈ ചെയ്യില്ലെന്ന് അന്ന് തീരുമാനിച്ചതാണ്. ചാണ്ടിച്ചായനും അതില്‍ ഓപ്ഷനൊന്നും പറഞ്ഞില്ല. പ്രീഡിഗ്രിയ്ക്ക് കോളേജ് കാലം എന്ജോയ് ചെയ്തു. പക്ഷേ ആരും പ്രണയം പറഞ്ഞ് എന്റെ അടുത്തേക്കോ ഞാന്‍ അവരുടെ അടുത്തേക്കോ പോയില്ല. കല്യാണം കഴിഞ്ഞാല്‍ കൈനിറയെ വളയൊക്കെ ഇട്ട് ബന്ധുക്കളുടെ വീടുകളിലൂടെ ഉണ്ടും തിന്നും നടക്കാമെന്നാണ് ഞാന്‍ കരുതിയത്. ഇതിനകത്ത് വേറെ സംഗതികളുണ്ടെന്ന് അറിഞ്ഞത് കല്യാണത്തിന് ശേഷമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക