രാജ്യത്ത് കൂടുതൽ നോട്ടുകൾ നിരോധിക്കാൻ പോകുന്നതായി വിവരം. പഴയ നൂറിന്റെയും പത്തിന്റെയും അഞ്ച് രൂപയുടെയും കറൻസി നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. നൂറ്, പത്ത്, അഞ്ച് രൂപ നോട്ടുകളുടെ കറൻസികൾ ഇപ്പോൾ തന്നെ വിപണിയിലെത്തിയിട്ടുണ്ട്.
മാർച്ച് – ഏപ്രിൽ മാസത്തോടെ നോട്ടുകൾ പൂർണമായും വിതരണത്തിൽ നിന്ന് പിൻവലിച്ചേക്കുമെന്നാണ് വിവരം. ഇക്കാര്യത്തെ സംബന്ധിച്ച് റിസർവ് ബാങ്കിൽ നിന്ന് യാതൊരു ഔദ്യോഗിക വിശദീകരണവും നൽകിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക