കർഷകർ നടത്തിയ ട്രാക്ടർ റാലിയെ തുടർന്ന് അടച്ചിട്ടിരുന്ന ഡൽഹി മെട്രോ പ്രവർത്തനം പുനരാരംഭിച്ചതായി റിപ്പോർട്ട്. നിലവിൽ അടച്ചിട്ടിരിക്കുന്നത് ലാൽ ഖില മെട്രോ സ്റ്റേഷൻ മാത്രമാണ്. മറ്റ് സ്റ്റേഷനുകളൊക്കെ തുറന്നിരിക്കുകയാണെന്ന് ഡൽഹി റെയിൽ മെട്രോ സ്റ്റേഷൻ അറിയിച്ചിട്ടുണ്ട്.
‘കർഷകർക്കൊപ്പം’; സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സണ്ണി വെയ്ന്‍
35 മിനിട്ടാണ് ശരാശരി കാത്തിരിപ്പ് സമയമെന്നും തിരക്ക് അധികരിച്ചാൽ അതിനനുസരിച്ച് വിവരം അറിയിക്കുമെന്നും ഡിഎംആർസി വ്യക്തമാക്കി. ഡൽഹി മെട്രോ അടച്ചത് പൊലീസും കർഷകരും തമ്മിൽ സംഘർഷമുണ്ടായതോടെയാണ്. കൂടാതെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചെങ്കോട്ടയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക