കണ്ണൂര്‍:മുഖ്യമന്ത്രി പ്രഖ്യാപിച്ച പത്തിന പരിപാടിയുടെ ഭാഗമായി ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തീയതികളില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന സാന്ത്വനം പരാതി പരിഹാര അദാലത്തിനൊപ്പം കൊവിഡ് വ്യാധിയുടെ പശ്ചാത്തലത്തില്‍ തിരികെ വന്ന പ്രവാസികള്‍ക്കായി പ്രതേ്യക അദാലത്ത് നടത്തുന്നു. ഇരിട്ടി താലൂക്കില്‍ ഫെബ്രുവരി ഒന്നിന് ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തിലും കണ്ണൂര്‍, തലശ്ശേരി താലൂക്കുകളില്‍ ഫെബ്രുവരി രണ്ടിന് കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലും, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളില്‍ ഫെബ്രുവരി നാലിന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോമ്പൗണ്ടിലുമാണ് അദാലത്ത് നടക്കുക. അപേക്ഷകള്‍ സാന്ത്വന പരാതി പരിഹാര അദാലത്തില്‍ പ്രതേ്യകം ഒരുക്കുന്ന കൗണ്ടറില്‍ സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക