ഇന്ത്യൻ നേവിയിൽ പ്ലസ്ടുക്കാർക്ക് അവസരം. പ്ലസ്ടു (ബി.ടെക്ക്.) കേഡറ്റ് എൻട്രി സ്കീമിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 26 ഒഴിവുകളാണുള്ളത്. ഏഴിമല നേവൽ അക്കാദമിയിലാണ് പ്രവേശനം. ജൂലായ് 2021-ലായിരിക്കും കോഴ്സ് ആരംഭിക്കുന്നത്.
ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ പങ്കെടുത്തവർക്കും സർവീസ് സെലക്ഷൻ ബോർഡിന്റെ ഓൾ ഇന്ത്യ റാങ്കിങ്ങിൽ ഉൾപ്പെട്ടവർക്കുമാണ് അവസരം. ജനുവരി 29 മുതൽ അപേക്ഷിക്കാം. യോഗ്യത: 10+2 പാറ്റേണിൽ സീനിയർ സെക്കൻഡറി പരീക്ഷ പാസ് അല്ലെങ്കിൽ തത്തുല്യം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ 70 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
ഇംഗ്ലീഷിന് കുറഞ്ഞത് 50 ശതമാനം മാർക്കും വേണം. പ്രായപരിധി: 02 ജനുവരി 2002 മുതൽ ജൂലായ് 01 2004-നുമിടയിൽ ജനിച്ചവർക്കാണ് അവസരം. വിശദവിവരങ്ങൾക്ക് www.joinindiannavy.gov.in സന്ദർശിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക