തിരുവനന്തപുരം : ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ, ഗാന്ധി രക്തസാക്ഷിത്വത്തിന്റെ 73 വർഷം പൂർത്തീകരിക്കുന്ന 30ന് സംസ്ഥാനത്തെ എല്ലാ മേഖലാകേന്ദ്രങ്ങളിലും ‘ഗാന്ധിയെ മറക്കരുത്; ഇന്ത്യ തോൽക്കരുത്’ എന്ന മുദ്രാവാക്യമുയർത്തി യുവജന റാലിയും പൊതുയോഗവും സംഘടിപ്പിക്കും.
ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000, കുറഞ്ഞ പെന്ഷന് 11,500
‘ഒന്നിച്ചിരിക്കാം’ എന്ന പേരിൽ സംസ്ഥാനത്തെ മേഖലാകേന്ദ്രങ്ങളിലും ക്യാമ്പയിൻ സംഘടിപ്പിക്കും. യുവജനറാലിയും പൊതുസമ്മേളനവും മേഖല കേന്ദ്രീകരിച്ച് നടത്തും. സാമൂഹ്യ -സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയുടെ ഭാഗമാകും. പരിപാടി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം എറണാകുളം അമ്പലമുകളിലും സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് കോഴിക്കോട് ഒഞ്ചിയത്തും ഉദ്ഘാടനം ചെയ്യും. എറണാകുളം കിഴക്കമ്പലത്ത് സംസ്ഥാന ട്രഷറർ എസ് കെ സജീഷ് പരിപാടിയുടെ ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക