പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുളള തീരുമാനത്തിന്റെ ഭാഗമായാണ് രാജി വച്ചത്. കേരളത്തിൽ വീണ്ടും കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് താൻ രാജിവയ്ക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചു. രാജിക്കത്ത് സ്പീക്കറുടെ ചേംബറിലെത്തി കൈമാറി.
രാജിക്കത്ത് കൈമാറുന്നതിനായി അദ്ദേഹം ഡൽഹിയിൽ നിന്നെത്തി. ഡൽഹിയിൽ നിന്ന് പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് രാജിക്കാര്യം അറിയിച്ച ശേഷമാണ് ഡല്‍ഹിയിലേക്ക് വീണ്ടും മടങ്ങിയത്. നിയമസഭ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്ന കാര്യത്തില്‍ മുസ്ലിം ലീഗിനുളളില്‍ നേരത്തെ ധാരണയായിട്ടുണ്ട്.
ഒക്ടോബറിനു ശേഷം എൽ.ഐ.സി.യുടെ ഐ.പി.ഒ. ഉണ്ടായേക്കും.. ; മൂല്യനിർണയ നടപടികൾ തുടരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക