പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ചു. സ്പീക്കറുടെ ചേംബറിലെത്തി രാജിക്കത്ത് നല്കി. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുളള തീരുമാനത്തിന്റെ ഭാഗമായാണ് രാജി. സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തില്‍ എത്തുമെന്ന് ആത്മവിശ്വാസമുളളത് കൊണ്ടാണ് രാജി വയ്ക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഡല്‍ഹിയിലായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് രാജിക്കാര്യം അറിയിച്ച ശേഷമാണ് ഡല്‍ഹിയിലേക്ക് തന്നെ മടങ്ങിയത്. നിയമസഭ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്ന കാര്യത്തില്‍ മുസ്ലീം ലീഗിനുളളില്‍ നേരത്തെ ധാരണയായിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭയിലേക്കുളള ഉപതിരഞ്ഞെടുപ്പിന് കൂടി വഴിയൊരുക്കാനാണ് മുന്‍കൂട്ടിയുളള രാജി.
ഇതോടെ മുസ്ലീംലീഗിന് മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്കും പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടതുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി പഴയ തട്ടകമായ വേങ്ങരയിലോ മലപ്പുറത്തോ മല്‍സരിക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക