താരാധിപത്യത്തിനെതിരായി ചർച്ചകൾ നടക്കുമ്പോൾ ഈ പ്രവണതയെ തള്ളി പറയാതെ നടൻ സൈജു കുറുപ്പ്. താരങ്ങൾ ഉണ്ടായാൽ മാത്രമേ സിനിമ കൂടുതലായി വരികയുള്ളൂവെന്നും തങ്ങളെ പോലെയുള്ള നടന്മാർക്ക് സിനിമയിൽ അഭിനയിക്കാനുള്ള അവസരം കിട്ടണമെങ്കിൽ താരങ്ങൾ അനിവാര്യമാണെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
സൈജുവിന്റെ വാക്കുകൾ
താരങ്ങൾ ഉണ്ടെങ്കിലെ സിനിമാ മേഖല വളരൂ. ഒരു താരമായി നിലനിൽക്കുക എന്നത് തലയിലെഴുത്താണ്. ഞാൻ എല്ലാ താരങ്ങളുടെ വളർച്ചയിലും സന്തോഷിക്കുന്ന വ്യക്തിയാണ്. കാരണം അവർ ഉണ്ടെങ്കിലെ സിനിമകൾ കൂടുതലായി സംഭവിച്ച് ഞങ്ങളെ പോലെയുള്ളവർക്ക് കൂടുതൽ അവസരം കിട്ടുകയുള്ളൂ
താരങ്ങൾ ഇല്ലാതെ നടന്മാർ മാത്രമായാൽ സിനിമ കുറയും, അപ്പോൾ ഈ നടന്മാർക്ക് തന്നെ അവസരങ്ങൾ ഇല്ലാതെയാകും അതുകൊണ്ട് സിനിമയിൽ താരങ്ങൾ എല്ലാ കാലത്തും സംഭവിച്ചു കൊണ്ടിരിക്കട്ടെ എന്നാണ് പ്രാർത്ഥന
പ്രതികരിക്കാൻ ഇവിടെ എഴുതുക