എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിക്കണമെന്നുള്ള ചർച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി പി.വി അബ്ദുൾ വഹാബ് എം.പി.
2014 ല് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയ്ക്കായി താനും ഭാര്യയും കാത്തിരിക്കുകയാണെന്നും ആ തുക കിട്ടിയിട്ട് കുറച്ച് ആഭരണങ്ങൾ വാങ്ങണമെന്ന് ഭാര്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുപി പൊലീസ് അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കാൻ വേണ്ട ഇടപെടൽ നടത്തണമെന്നും വഹാബ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക