ബിനീഷ് കോടിയേരി ബിനാമികളെ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. ലഹരിക്കടത്ത് നടത്തുന്നവര്‍ക്ക് പണം നല്കി ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി വ്യക്തമാക്കുന്നു. ഇക്കാര്യങ്ങള്‍ പറയുന്നത് എന്‍ഫോഴ്സ്മെന്റിന്റെ കുറ്റപത്രത്തിലാണ്.
നിലവില്‍ ബിനീഷ് കോടിയേരിക്കെതിരെയുള്ള കുറ്റപത്രം തയാറായിട്ടുണ്ട്. നിയമോപദേശം ലഭിച്ചാല്‍ കുറ്റപത്രം സമര്‍പ്പിക്കും. കുറ്റപത്രത്തില്‍ സര്‍ക്കാര്‍ കരാറുകള്‍ ലഭിക്കുന്നതിനുള്ള കണ്ണിയായി ബിനീഷ് കോടിയേരി പ്രവര്‍ത്തിച്ചുവെന്ന് പറയുന്നു. ബിനീഷ് കോടിയേരി ലഹരിക്കടത്ത് സംഘങ്ങള്‍ക്ക് പണം നല്‍കിയെന്നും ഇതിന് തെളിവുണ്ടെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക