കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ വഴിയില്‍ നിന്നും ലഭിച്ച സംഭവത്തില്‍ അധ്യാപകനെതിരെ നടപടിയെടുത്തതായി റിപ്പോർട്ട്. അധ്യാപകനെ പരീക്ഷാ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തും. കൂടാതെ സര്‍വകലാശാലയ്ക്ക് വീഴ്ചയുണ്ടായില്ലെന്ന് പരീക്ഷ കണ്ട്രോളര് പ്രതികരിച്ചു.
കാസർകോട് എട്ട് വിദ്യാലയങ്ങള്‍കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നാളെ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും
എന്നാല്‍ അധ്യാപകന്റെ വിശദീകരണം വീട്ടില്‍ വച്ച് മൂല്യനിര്‍ണയം നടത്തിയ ശേഷം ഉത്തരക്കടലാസ് ബൈക്കില്‍ സര്‍വകലാശാലയിലേക്ക് കൊണ്ടുപോകും വഴി നഷ്ടപ്പെടുകയായിരുന്നുവെന്നാണ്. കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ബികോം രണ്ടാം വര്‍ഷം പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ഇന്ന് രാവിലെ റോഡരികില്‍ നിന്നും കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക