കാസർകോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ജില്ലയിലെ എട്ട് വിദ്യാലയങ്ങൾകൂടി അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ജില്ലയിൽ നിർമിച്ച ഏഴ് സ്കൂളുകളിലെ കെട്ടിടങ്ങളും പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഒരു സ്കൂൾ കെട്ടിടവും മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച രാവിലെ 10ന് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും.
മഞ്ചേശ്വരം മണ്ഡലത്തിലെ ജിവിഎച്ച്എസ്എസ് മൊഗ്രാൽ, കാസർകോട് ജിഎംവിഎച്ച്എസ്എസ് തളങ്കര, ഉദുമയിൽ ജിഎച്ച്എസ്എസ് പെരിയ, തൃക്കരിപ്പൂരിൽ ജിഎച്ച്എസ് എസ് പിലിക്കോട് എന്നീ സ്കൂളുകളിലെ കെട്ടിടങ്ങൾ അഞ്ച് കോടി ചെലവിട്ടാണ് നിർമിച്ചത്.
കക്കാട്ട് ഹയർ സെക്കൻഡറി നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. വിഎച്ച്എസ്എസ് വെള്ളിക്കോത്ത്, ജിഎച്ച്എസ്എസ് ചായ്യോത്ത്, ജിഎച്ച്എസ് എസ് ബളാംതോട് എന്നിവ മൂന്ന്കോടി ചെലവിട്ടാണ് നിർമിച്ചത്. 1000 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന വിദ്യാലയങ്ങൾക്കാണ് കിഫ്ബി മൂന്ന് കോടി രൂപ വീതം അനുവദിച്ചത്.
നെടുമ്പാശേരിയിൽ ജെ. പി നദ്ദയ്ക്ക് സ്വീകരണം നൽകാനെത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ്
മൂന്ന് കോടി അനുവദിച്ചത് ജില്ലയിൽ 25 സ്കൂളുകൾക്കാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് രണ്ട് കെട്ടിടങ്ങളും ജില്ലാപഞ്ചായത്ത് ഫണ്ടിൽ ഒരു കെട്ടിടവുമാണ് ചെമ്മനാട് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ചത്. ക്ലാസ് റൂമുകൾ, ലാബ്, സ്റ്റാഫ് റൂം, ഓഫീസ് റൂം, ഗസ്റ്റ് റും, ഭിന്നശേഷി കുട്ടികൾക്കുള്ള റൂം, കംപ്യൂട്ടർ ലാബ്, മീറ്റിങ് ഹാൾ, സ്റ്റോർ റൂം, ലൈബ്രറി, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുള്ള ശുചിമുറികൾ, ഭിന്നശേഷികാർക്ക് റാമ്പ് എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
കാര്‍ഷിക നിയമം; ഭേദഗതിക്ക് തയാറെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍
കൈറ്റിന്റെ ഇൻഫ്രാസ്ട്രെക്ച്ചർ വിഭാഗത്തിനായിരുന്നു കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള ഏഴ് സ്കൂളുകളുടെ നിർമാണ ചുമതല. നിർമാണം നടത്തിയത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്.
111 വിദ്യാലയങ്ങളിലെ കെട്ടിടങ്ങളാണ് സംസ്ഥാനത്താകെ ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനാകും. മന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി ഇ ചന്ദ്രശേഖരൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി എന്നിവർ മുഖ്യാതിഥികളാകും. എംഎൽഎമാരായ എം രാജഗോപാലൻ, കെ കുഞ്ഞിരാമൻ, എൻ എ നെല്ലിക്കുന്ന്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി ബേബി, കലക്ടർ ഡോ. ഡി സജിത്ത് ബാബു എന്നിവർ വിവിധ വിദ്യാലയങ്ങളിലായി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക