കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ് സംവിധായകന് വെട്രിമാരന്. മറ്റു വിധത്തില്‍ കേള്‍ക്കാത്ത ഒരു ജനതയുടെ പ്രകടനമാണ് പ്രതിഷേധമെന്നും, പ്രതിഷേധിക്കുന്നതും പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതും ജനാധിപത്യമാണെന്നും വെട്രിമാരന് വ്യക്തമാക്കി.
കര്‍ഷകര്‍ക്ക് പിന്തുണ തുടരുമെന്ന് കമല ഹാരിസിന്റെ മരുമകള്‍
ഭരിക്കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്നത് ജനങ്ങളാണെന്നും അതിനാല്‍ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കണമെന്നും അല്ലാതെ കോർപ്പറേറ്റുകളുടെ ഇടനിലക്കാരായി സര്‍ക്കാര്‍ പ്രവർത്തിക്കരുതെന്നും വെട്രിമാരന് ഫേസ്ബുക്കിലൂടെ പറഞ്ഞു. കൂടാതെ ഡല്‍ഹിയിലെ കര്‍ഷകരുടെ സമരം രാജ്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കാനാണെന്നും വെട്രിമാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക