കണ്ണൂര്‍: ഉത്തരക്കടലാസുകള്‍ വഴിയില്‍ കണ്ടെത്തിയതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇക്കാര്യം കണ്ണൂര്‍ സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അന്വേഷിക്കുന്നത് പ്രോ വൈസ്ചാന്‍സലര്‍ പ്രൊഫ. എ സാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതലസമിതിയാണ്.
18 മാസങ്ങള്‍ക്ക് ശേഷം കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു
വഴിയില്‍ കണ്ടെത്തിയത് ബികോം ഉത്തരക്കടലാസുകളാണ്. വാര്‍ത്താക്കുറിപ്പില്‍, സര്‍വകലാശാലയില്‍നിന്നും ഹോം വാല്വേഷനു വേണ്ടി എം സി രാജേഷ് എന്ന അസിസ്റ്റന്റ് പ്രൊഫസര്‍ ഒപ്പിട്ട് കൈപ്പറ്റിയ ഉത്തരക്കടലാസുകള്‍ ബൈക്ക് യാത്രക്കിടയില്‍ നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക