18 മാസങ്ങള്‍ക്ക് ശേഷം കശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചതായി റിപ്പോർട്ട്. ഇതാദ്യമായാണ് ജമ്മു കശ്മീരിന്റെ പ്രത്യേകപദവി കേന്ദ്രസർക്കാർ പിൻവലിച്ചതിന് ശേഷം താഴ്വരയില് 4 ജി സേവനങ്ങള്‍ ലഭ്യമാക്കുന്നത്. കശ്മീര്‍ വൈദ്യുതി വാര്ത്താസേവന പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കാന്‍സല്‍ ആണ് ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ച കാര്യം അറിയിച്ചത്.
മേഖലയില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം കൊണ്ടുവരുന്നത് 2019 ആഗസ്റ്റ് അഞ്ചിനാണ്. എന്നാൽ താഴ്വരയില് ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചതില്‍ പ്രതികരണവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ രംഗത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക