മങ്കട (മലപ്പുറം) ∙ ചെടിത്തൈകളുമായി പോയ ഗുഡ്സ് ഓട്ടോ ബസിനടിയിൽപ്പെട്ട് 3 പേർ മരിച്ചു. തിരൂർക്കാട്– ആനക്കയം റോഡിൽ മങ്കട വേരുംപുലാക്കലിൽ ഉച്ചയ്ക്കുശേഷം 3.15നാണ് അപകടം നടന്നത്. കോഴിക്കോട് മുക്കം സ്വദേശികളാണ് മരിച്ചതെന്നാണു നിഗമനം. വാഹനത്തിൽനിന്നു ലഭിച്ച ഡ്രൈവിങ് ലൈസൻസ് പ്രകാരം അഗസ്ത്യൻമൂഴി സ്വദേശി വെങ്കലത്ത് ഷിജു എന്നാണ് ഒരാളുടെ പേര്. മറ്റു 2 പേരെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക