പിഎസ്സി ലിസ്റ്റ് വരുന്നത് ഒഴിവുകളെക്കാൾ അഞ്ചിരട്ടിയാണെന്നും എല്ലാവർക്കും നിയമനം നൽകുകയെന്നത് അപ്രായോഗികമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ വന്നതിൽ പിന്നെ 27000 സ്ഥിരം തസ്തിക സൃഷ്ടിച്ചു. നിലവിൽ ഉള്ളതിനേക്കാൾ തസ്തികകൾ സൃഷ്ടിച്ചു. 157911 പേർക്ക് പിഎസ്സി വഴി ഈ സർക്കാർ നിയമനം നൽകി. 4012 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാണി സി കാപ്പൻ ഇടതുമുന്നണി വിടും; പ്രഖ്യാപനം വെള്ളിയാഴ്ച
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക എന്നതാണ് നിയമനത്തിനായി സർക്കാരിന് ചെയ്യാൻ സാധിക്കുകയെന്നും അതിൽ വിട്ട് വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പി എസ് സി നിയമനങ്ങൾ സുതാര്യമായി നടത്തുമെന്നും അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകാൻ സർക്കാർ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗികൾ ക്രമാതീതമായി കൂടിയിട്ടില്ല; കേരളത്തിൽ വ്യാപനം കുറവ്: മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക