ലോകത്തിലേക്കും മികച്ച നടി താനാണെന്ന കങ്കണയുടെ അവകാശവാദങ്ങളെ പരിഹസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കങ്കണ നായികയായ ‘മണികർണിക: ദ് ക്യൂൻ ഓഫ് ഝാൻസി’ എന്ന സിനിമയുടെ വിഡിയോ പങ്കുവച്ചാണ് പ്രശാന്ത് ഭൂഷണിന്റെ പരിഹാസം. ഝാൻസി റാണിയല്ല, കങ്കണ ‘ഝാൻസ’ കാ റാണി (തട്ടിപ്പിന്റെ റാണി) ആണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ട്വീറ്റ് അതിവേഗം വൈറലാവുകയും ചെയ്തു.
വെളുത്ത കുതിരപ്പുറത്തിരുന്നു വാളുയർത്തി ഭടന്മാരോടൊപ്പം കുതിക്കുന്ന രംഗമാണു വിഡിയോയുടെ തുടക്കത്തിൽ. അവസാന ഭാഗത്തെത്തുമ്പോൾ യഥാർഥ കുതിരയല്ല, യന്ത്രപ്പാവയാണെന്നും തെളിയുന്നത്. 13 സെക്കന്റാണ് വിഡിയോയുടെ ദൈർഘ്യം.
‘പല തലങ്ങളുള്ള കഥാപാത്രങ്ങള്‍ ചെയ്യാൻ മെറിൽ സ്ട്രീപ്പിനോളം കഴിവുണ്ട്. ഗാൽ ഗഡോട്ടിനെപ്പോലെ ആക്ഷനും ഗ്ലാമറും ഒരുമിച്ചു ചെയ്യാനും എനിക്കാകും’ എന്നായിരുന്നു കങ്കണയുടെ അവകാശവാദം.
Jhansa ki Rani! pic.twitter.com/64VZ7M94Ce
— Prashant Bhushan (@pbhushan1) February 9, 2021
തന്നെക്കാൾ ബുദ്ധിയും അഭിനയശേഷിയുമുള്ള നടിമാർ ഈ ഗ്രഹത്തിലുണ്ടെങ്കിൽ അവരുമായി തുറന്ന സംവാദത്തിന് തയറാണെന്ന കങ്കണയുടെ വാക്കുകളും വലിയ വിവാദമായിരുന്നു.
കർഷക സമരത്തെ പിന്തുണച്ച പോപ് താരം റിയാന്നയെ അധിക്ഷേപിച്ചും സമരത്തെ പരസ്യമായി എതിർത്തും താരം വിവാദമുണ്ടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക