തൃശൂര്‍: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെയും മന്ത്രി കെടി ജലീലിന്റെയും വെല്ലുവിളികള്‍ക്ക് മറുപടി നല്കി രമേശ് ചെന്നിത്തല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും മത്സരിക്കുന്നത് കേരളത്തിലെ പ്രതിപക്ഷ നേതാവാണെന്ന് അദ്ദേഹം പറഞ്ഞു.
മാണി. സി. കാപ്പനെ കോൺഗ്രസിലേയ്ക്ക് സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ
പൊന്നാനിയിലെ പ്രശ്നങ്ങളില്‍ പി ശ്രീരാമകൃഷ്ണന് ഇടപെടുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയെ പൊന്നാനിയില്‍ തനിക്ക് എതിരെ മത്സരിക്കാന്‍ സ്പീക്കര്‍ വെല്ലുവിളിച്ചത്. ചെന്നിത്തലയ്ക്ക് സ്ഥലജല വിഭ്രാന്തി ആണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ തനിക്കെതിരെ ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെന്നും സ്പീക്കര്‍ പറഞ്ഞു.
എന്നാൽ മന്ത്രി ജലീലും മറ്റും ഉന്നയിക്കുന്ന ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അതൊക്കെ ജനം വിലയിരുത്തുമെന്നും ശബരിമല പ്രധാനപ്പെട്ട വിഷയമാണ് എന്നും എന്നാല്‍ അതൊരു രാഷ്ട്രീയ പ്രശ്നമായി ഉയര്‍ത്താന്‍ യുഡിഎഫ് തയ്യാറല്ലെന്നും ശബരിമല പ്രശ്നത്തില്‍ ഇടപെടാന്‍ പ്രതിപക്ഷം എന്ന നിലയ്ക്ക് കോണ്‍ഗ്രസ് നിയമസഭയിലും പാര്‍ലമെന്റിലും ശ്രമിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക