തിരുവനന്തപുരം: കന്നുകാലികളുടെ തീറ്റയില്‍ മായം ചേര്‍ക്കുന്നവരെ പൂട്ടാനുള്ള ശക്തമായ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. കാലിത്തീറ്റയിലും കോഴിത്തീറ്റയിലും മായം കലര്‍ത്തിയതായി തെളിഞ്ഞാല്‍ കുറഞ്ഞത് അമ്ബതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ തുക പിഴയായി ഈടാക്കും, ഇതിനൊപ്പം കാലിത്തീറ്റ വിപണനക്കാരുടെ ലൈസന്‍സും റദ്ദാക്കും. കൂടാതെ ഓര്‍ഡിനന്‍സിന്റെ കരട് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ അംഗീകരിച്ചു.
ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് കാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം എന്നിവയുടെ നിര്‍മ്മാണവും വിതരണവും നിയന്ത്രണത്തിലാക്കി ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക